അവളും അവളുടെയൊരു മൂക്കുത്തിയും

അല്പസമയം സ്വപ്നങ്ങൾ കാണാൻ വേണ്ടിമാത്രം ഉറങ്ങാൻ പോകുകയാണ്, കണ്ണുകളടഞ്ഞാൽ പിന്നെയൊരു ലോകമുണ്ട്, ഇരുട്ടിൽ തെളിയുന്ന ലോകം, അവിടെ നിന്റെ ഓർമകളിൽ നിന്നും എന്നാണ് എനിക്ക് സ്വാതന്ത്ര്യം ലഭിക്കുക……………………. ?

അവന്റെ മനസ്സിലേക്കുള്ള പാലമായിരുന്നു ‘അവളുടെ’ ആ മൂക്കുത്തി.

“മൂക്കുത്തി അവളുടെ മൂക്കിൻ തുമ്പത്തല്ലേ, അതിനു നിനക്കെന്താടാ….?”

“മൂക്കുത്തി അവളുടെ മൂക്കിൻ തുമ്പത്താണെങ്കിലും അതിന്റെ തിളക്കം ഇവിടെയാ….അതവൾ കാണും, അല്ലെങ്കിൽ

വായിച്ചറിയുമായിരിക്കും…………'”

ഇനി തുടങ്ങട്ടെ,

തീരുർ-കൂട്ടായി റൂട്ടിൽ പത്തുനൂറു സ്റ്റോപ്പ്‌ ഉണ്ടാകുമെന്ന് ഏതോരവസരത്തിൽ കണ്ടക്ടർ തമാശിച്ചു. അങ്ങനെയെങ്കിൽ അതിൽ ഏകദേശം നാല്പതാമത്തെ സ്റ്റോപ്പിൽ ഇറങ്ങണം.

അവിടെ പല ദിക്കുകളിൽനിന്നും വന്നെത്തിയ കാറ്റും മഴയും വെയിലും മഞ്ഞും വസന്തവും ഭാഷയും വാശിയും സ്നേഹവും വേഷവുമെല്ലാം കാണാം. അവിടെ ചോറ്റുപാത്രത്തിൽ കയ്യിട്ടുതുടങ്ങിയ സൗഹൃദം ഈ നിമിഷം വരെ തോളിൽ കയ്യിട്ടുനടക്കുന്നു. എവിടെയും കാണാത്ത വിദ്യാർത്ഥി-രാഷ്ട്രീയ സൗഹൃദം…

ഇവിടെ അഞ്ചു ഡിപ്പാർട്മെന്റുകളും വിദ്യാർത്ഥികളും അധ്യാപകരുമാണ് കോളേജിന് ജീവ….

ജീവൻ നൽകുന്നതൊക്കെ അവിടെ നിൽക്കട്ടെ…..,കഥ അവളിലേക്കു വരട്ടെ…….

……………………………………..

Wait…… അവളാ, മൂക്കുത്തി ഒന്നണിഞ്ഞോട്ടെ………………..❤

“നീ ഇതൊന്നു കേൾക്ക്….”

“ങും…പറ “

ഇവിടെ പലരും ഭയങ്കര അടുപ്പമാണെന്നും പ്രണയമാണെന്നും നമുക്ക് വെറുതെയങ്ങ് തോന്നും,എന്നാൽ അങ്ങനെയാകില്ല. എന്നാൽ ചിലർ കണ്ടഭാവം പോലും പരസ്പരം കാണിച്ചില്ലേലും അന്തർധാരകൾ സജീവമായിരിക്കും. അത്തരത്തിലേക്കൊന്നും പോവാതെ സിംഗിളായി നടക്കുന്നവരെയും കാണാം…

ഇങ്ങനെ വിശാലമാം ഈ ക്യാപസിൽ എല്ലാവിധ നിറങ്ങളും മാറി മാറി തിളങ്ങുന്നു…

“എടാ അവൾ…. ?”

അതെ അതിൽ അവളുടെ മൂക്കുത്തിയുടെ തിളക്കമായിരുന്നു ഇവിടെ. ഏതോ ഒരു ശക്തിയാൽ അവളുടെ കാന്തികവലയത്തിൽ ആകർഷിക്കപ്പെട്ടുപോയി.

ആദ്യം അവളുടെ മൂക്കുത്തിയാണ് അടയാളമായ് വെച്ചിരുന്നത്, അത് പതുക്കെ അവളിലേക്കും. പിന്നെ അവളായിയെല്ലാം.

“നീ പറയണപോലെ ഇതിനു പ്രത്യേകിച്ച് കഥയൊന്നുമില്ല…,വെറുതെ ഓർമ്മകളിൽ സഞ്ചാരം.”

ചിലരെ സൃഷ്ടിച്ചത് നമുക്കായാണെങ്കിലും സ്വന്തമാക്കാനാകാത്ത ആ നഷ്ടത്തെ തിരിച്ചറിയാൻവേണ്ടിയാണ് കണ്ടുമുട്ടുന്നതെന്നു തോന്നും. ഒരു പക്ഷേ സ്വന്തമാക്കിയേക്കാം. അല്ലെങ്കിൽ മറ്റാരാണ് അത്രമേലിഷ്ടത്തോടെ ഈ പ്രാന്തുകൾക്കു ചെവിയോർക്കുക… ?മറ്റാരാണ് അക്ഷരങ്ങളിലേക്ക് മൊഴിമാറ്റം ചെയ്യുവോളം സ്വപ്നങ്ങൾക്കു കൂട്ടിരിക്കുക… ? മറ്റാർക്കാണ് ഒറ്റവരിയിൽ നിന്നും ഒരു കഥ വായിച്ചെടുക്കാനാവുക… ?

“അവൾക്കുകഴിയും…. ”

“എങ്ങനെ… ?”

കാരണം, ബസിറങ്ങുമ്പോഴും ഞാൻ ആദ്യം നോക്കുന്നത് അവളെയാണ്, അന്ന് sfi മുഴുവൻ സീറ്റിലും വിജയിച്ചപ്പോഴും അവളുടെ കണ്ണിലെ സന്തോഷമാണ് കണ്ടുനിന്നത്, ബസ്സിൽ കഴറി പോകുമ്പോഴും അവളെ ഞാനൊന്നു തിരിഞ്ഞുനോക്കാറുണ്ട് , ഞാവൽ മരച്ചുവട്ടിലൂടെ നടക്കുമ്പോൾ ഞാൻ നടക്കുന്നത് അവളിലൂടെയാണ്, അതെ എന്റെ കോളേജാണ് അവൾ ‘, അവിടെ അവൾക്കു മൂക്കുത്തി പോലെ അലങ്കാരമായി നിൽക്കുന്നു എന്റെ ഡിപ്പാർട്മെന്റും.

“ഏയ്.., അതുപറ്റൂലാ…………………

നീ തമാശകളഞ്ഞ് അവളിലേക്കുവാ…. “

സ്വപ്നത്തിൽ ശല്യംചെയ്ത അവനൊരു ചവിട്ടുംകൊടുത്ത് ഞാൻ തിരിഞ്ഞുകിടന്നു.

പക്ഷേ…..,

എത്രയൊക്കെ മൂടിവെച്ചാലും ചില്ലുജാലകത്തിനപ്പുറത്ത് എനിക്കുകാണാം, തിമിർത്തുപെയ്യുന്ന പുതുമഴയിൽ ഉടലാകെ നനഞ്ഞ് കണ്ണടയില്ലാതെ ഉന്മാദിനിയായി നിൽക്കുന്ന നിന്നെ………….

ഈ പുതുമഴയിൽ നനഞ്ഞൊന്നു കുതിരാൻ കൊതിച്ച് ഞാനും……

കടുത്തനിറങ്ങൾക്ക് ഛായക്കൂട്ടുകളെ ഇഷ്ട്ടം, നിഴലിന് നിലാവിനോട് ഇഷ്ട്ടം, മരണത്തിനു അതിന്റെ ഗന്ധത്തോട് ഇഷ്ട്ടം. എനിക്ക് നിന്നോടും.

[അനുഭവങ്ങൾ അക്ഷരങ്ങളാകുമ്പോഴാണ് എഴുത്തിനു ജീവനും അതിനൊരു ഹൃദയവും വരുന്നത്.]

Advertisements

ഈ കടൽക്കാറ്റിലാവോളം..

ഇടനെഞ്ചിലായ്…

ഈ സായാഹ്ന സംഗീത നേരത്തു മാറുന്നയേതേത് സ്വപ്നത്തിൽ നീ…,

കടൽക്കാറ്റിലാവോളം ഇടനെഞ്ചിലായ്…

ഓളം തള്ളും താനേ തങ്ങി

വെൺശംഖിന്റെ തീരങ്ങളിൽ

ആരോമലാകുന്ന ആരോ മനസ്സിന്റെ പാദങ്ങൾ തേടുകയായ്….

കടൽക്കാറ്റിലാവോളം… ഇടനെഞ്ചിലായ്

ദൂരെ ദൂരെ വാനം

മേഘം മെല്ലേ താഴുന്നില്ലേ

നിന്നെക്കാണാതെഴുതിയതാരോ

അവനാദ്യം തിരയുകയിന്നിന്നെ

നിന്നെക്കാണാതെഴുതിയതാരോ

അവനാദ്യം തിരയുകയിന്നിന്നെ

രാത്രിമഴക്കാറ്റതിൽ ചാറ്റൽ വന്നു വീഴവേ

ഉള്ളിൽ കലങ്ങുന്ന പ്രേമ നിമിഷത്തിന്റെ യാത്രയായ്

അന്നാം മഴയിൽ പറഞ്ഞു നടന്നു

മറന്നുവെന്നാലും നിറഞ്ഞു ഈ നിലാവിൽ

മെല്ലെതെന്നി മനസ്സിനുള്ളിൽത്തങ്ങി

ഇന്നാരെ തേടുന്നു..

കണ്ണിൽ കോർത്ത് അന്നേരമുള്ളിലോർത്ത്-

ന്നിമിഷമവളെക്കാണുന്നു,

ഇനി മെല്ലെപ്പാടുമിന്നാരോ പാടുന്നു…

പൂക്കുന്നതും കായ്ക്കുന്നതും

കാറ്റിന്റെ സഞ്ചാരമായ്‌..

ഈണങ്ങളിൽ നിമിഷങ്ങളായ്

നീ തന്ന സ്വപ്നങ്ങളാ..

ഇനി മെല്ലെപ്പാടുമിന്നാരോ പാടുന്നു…

ഒരു ദേശീയദുരന്തം കൂടിOver 100 people DIED

Puttingal Temple Fire, Paravur (10.April.2016)

………Over 100 people DIED……….

കൊച്ചനിയാ നീ എനിക്കും വാങ്ങണേ-യിച്ചിരിയെന്തെങ്കിലും, ഓർക്കാതിരിക്കല്ലേ,
ഓർത്തുനടന്നൂ ഞാൻ പാടി നടന്നൂ ഞാനാരാത്രിയിൽ അച്ഛന്റെ പാട്ടിനുതാളവുമേകി…

രാത്രിയേറെ കഴിഞ്ഞിട്ടും, ആഘോഷത്തിമിർപ്പിൽ പൂരം തുടർന്നു. കണ്ണുപൊത്തിക്കളിക്കുന്നൂ ചിലർ,കഥപറഞ്ഞിരിക്കുന്നൂ ചിലർ, ചായുന്നൂ ചിലർ അച്ഛന്റെ തോളിൽ…

പുലർച്ചെയായിട്ടും, ആളൊഴിയാതെ, അരങ്ങൊഴിയാതെ പൂരം തുടർന്നു.
“അമ്മേ നമുക്ക് പോണ്ടേ ?”
“വെടിക്കെട്ടു കഴിഞ്ഞു അച്ഛന്റെ ‘ഒപ്പം’ പോകാം…”

വെടിക്കെട്ടുതുടങ്ങി, ഇത് ഭീകരം, ഭയാനകം, ഭയങ്കരം………………….
ആസ്വാദനത്തിനായ് പൊട്ടിച്ച-
കമ്പങ്ങൾ ആളില്ലാതെയും പൊട്ടാൻ തുടങ്ങിയപ്പോൾ പൊട്ടിച്ചിതറിയത് നമ്മുടെ കോശങ്ങൾ…

പകലിന്റെ വെളിച്ചത്തിൽ
പൊള്ളുച്ചൂടിൽ, അലയുന്നൂ ചിലർ ഉറ്റവരെ തേടി..സംഘർഷഭൂമി, സങ്കടഭൂമി വിശേഷണമില്ലാത്തതാണിവിടുത്തെ- ക്കാഴ്ച…

ഉടലറ്റ ജീവിതം കാണാൻ, തലോടാൻ
ഇളങ്കാറ്റുവന്നു, കുളിർകാറ്റുവന്നു…
കാറ്റിനറിയില്ല കാറ്റിനറിയേണ്ട…
ഇത് ‘വെറുമൊരു ദേശീയദുരന്തം….’

കാറ്റിന്റെ താളത്തി പാടിവരുന്ന മഴ

മണ്ണിന്റെ , മരണത്തിന്റെ ഗന്ധവും

പേറി ഈ സന്ധ്യാനേരം മുറ്റത്തെത്തി

കാറ്റ് ചീറ്റിയടിച്ചപ്പോ

ചാറ്റ വന്നുമ്മറം നനയ്ക്കും

തിണ്ണയി പടരുമീപ്പത്തി

പേരുകളെഴുതിക്കളിയിപ്പോ കാണാറുമില്ല

എന്നാലും മഴകണ്ട് ഞാനങ്ങനെ നടന്നു

മഴ പെയ്തു തീന്നാ പിറ്റേന്നു

അമ്മയ്ക്ക് പണിയായി തേക്കുമിലഞ്ഞിയും

ആവോളം പൊഴിച്ചിട്ടുണ്ടാവും

ഇലകളും ,ചില്ലകളും ,പൂക്കളും

ചിലത് ഈര്ക്കില്കൊണ്ടവ കുത്തിയെടുക്കേണം

യാത്രക്കാരുറുമ്പുകളിപ്പോഴേ മരിച്ചിട്ടുണ്ടാകും

കാത്തിരിക്കാ സമയമില്ല

എനിക്കും പോവാ നേരമായി

കാത്തിരിക്കാ ഒട്ടും സമയമില്ല

ഒരു നിമിഷം നില്ക്കു :

ഇവിടെ അവസാന തുള്ളിയും വാറ്റും വരെ

ഇന്നി മാത്രമായി ജീവിക്കാതെ ,

ഒരുക്കി വയ്ക്കുകയെല്ലാം

പൊയ്‌പ്പോയ കാലവും മനസ്സും നന്മയും

ഭൂമിയും

വീണ്ടുമൊരു മഴക്കാലത്തിനായ് ……………………

അന്തിനേരം നിന്നിലുള്ള വാക്കുകൾ

കൊളുത്തിവെച്ചു ഓർത്തിരുന്ന-

നിന്നിലുള്ളതാരെ ?

മെല്ലെയൊന്നെടുത്തുവെച്ചു കൺകളോട്

ചേർത്തുവെച്ചു

നീ നോക്കിയുമ്മവെച്ചതാരെ ?

ഓർത്തുനോക്കൂ ചില്ലകളേ…

കാറ്റു,കിളികൾ പറഞ്ഞതെന്തേ… ?

കാണും, ദൂരെ നീ എങ്ങോ

ശിബികത്തിൽ നീങ്ങും പൗർണ്ണമിപോലെ

കണ്ണിൽ, ഇന്നു നീ എന്നെ

ആസക്തിയാലെ തീർക്കും ഹാരംപോലെ

നിറങ്ങളേ നീ വന്നുവെങ്കിൽ

ഒരിക്കലും ഞാൻ ഓർക്കുകില്ല

നിറങ്ങളേ നീ എന്റെതെങ്കിൽ

മരിക്കുവോളം കാത്തുവെക്കാം…

നീലനീർമിഴി നിന്റെയീമൊഴി

നമ്മളീവഴി നടക്കും,

ദൂരമേറെയായ് കാലമേറെയായ്

നമ്മളീവഴി നടക്കും…

ചേർത്തുവെച്ചൊരാ നഷ്ട്ടതുള്ളികൾ

ഓർത്തുവെച്ചു നാം നടന്നു,

വീണുപോയൊരാ സുന്ദരസ്വപ്നങ്ങൾ

വീണ്ടെടുത്തു നാം നടന്നു…

കണ്ണും കണ്ണും നോക്കിയിരുന്നപ്പോൾ ഋതുക്കൾ പോലും മറന്നു,

നിന്റെയീ പുഞ്ചിരി നെഞ്ചിനകത്തെ

ചെമ്പകപ്പൂപോൽ വിരിഞ്ഞു…

മേലെ മാനത്തെ മേഘം രണ്ടും

ഇരുണ്ടുമൂടി പെയ്തു,

പെയ്യുന്ന താളത്തിൽ താഴെ

ഈ നമ്മൾ കൈകൾ കോർത്തു നടന്നു

തത്തമ്മ ചുണ്ടിന്റെ ചാരത്തുനിന്നും

തുഞ്ചന്റെമണ്ണിന്റെ താളത്തിൽനിന്നും ഒറ്റയ്ക്കിന്നെഴുതുന്ന കാവ്യരചനയിൽ നിന്നെ ഞാനിന്നൊളിച്ചു…

കണിക്കൊന്നപൂത്തു..

ഞാവൽ പഴുത്തു..

ആ ഞാവൽപ്പെറുക്കി

നീ നുണഴുമ്പോൾ

ഞാനും നിറഞ്ഞു, മേഘമിരുണ്ടു

മഴയും പെയ്തു,

ആ മഴയിൽ ചെങ്കൊടി

നനഞ്ഞുപാറണ്

നമ്മളെ നോക്കീട്ട്…

ഈ മഴയിലും തേൻ കുളിരുമായ്

വീണൊഴുകിടും പാലരുവിയായ്

നീ… മഴയിൽ വിടരും പുതുമണം പോലെ

നീ… കാർമുകിലിൽ ചായംവരച്ച പോലെ

ഇന്നൊന്നും മിണ്ടാനിന്നീടും,

നിന്നീടും തമ്മിൽ മിണ്ടാതെ…
ദൂരെ കളിയാട്ടവുമായ്

നൂപുരത്താൽ നാലുകെട്ടിൽ കാത്തിരുന്നു ഞാൻ,

കിളിവാതിലൂടെ കണ്മിഴിച്ചു നോക്കിനിന്നൂ ഞാൻ…

മേലെ മേഘം പൂവിട്ടപോൽ

ആ പൂവിനുള്ളിൽ നിന്റെയുള്ളം നെയ്തെടുത്തു ഞാൻ,

അന്നുതൊട്ടേ സ്വന്തമാക്കാൻ കാത്തുനിന്നില്ലേ…

കാണുന്നൂ ഈ നിലാവത്തും,

താരത്തിൽ നിൻ രൂപത്തെ…